നടി ലിജോ മോൾ വിവാഹിതയാകുന്നു

നടി ലിജോ മോൾ വിവാഹിതയാകുന്നു. ഒറ്റക്കൊരു കാമുകൻ എന്ന ചിത്രത്തിലെ നടൻ ഷാലു റഹീമാണ് വരൻ. കമ്മട്ടിപ്പാടത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. അജിൻലാൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം നവംബർ 23 ന് പ്രദർശനത്തിനെത്തും. അതേസമയം, ഇരുവരുടേയും വിവാഹം സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല.

മഹേഷിന്റെ പ്രതികാരത്തിലൂടെ സിനിമയിലേക്കെത്തിയ ലിജോ മോൾ ജോസിന്റെ സോണിയ എന്ന കഥാപാത്രമായിരുന്നു ശ്രദ്ധേയമാക്കിയത്.  കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്‌സ്, പ്രേമസൂത്രം എന്നിവയാണ് ലിജോയുടെ മറ്റ് ചിത്രങ്ങൾ. കമ്മട്ടിപ്പാടം, ജാലിയൻ വാലാബാഗ്, മറഡോണ എന്നീ സിനിമകളിലൂടെയാണ് ശാലു റഹീം ശ്രദ്ധേനായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top