ചത്തീസ്ഗഡ്; രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്

ഛത്തീസ്‌ഗഡ് നിയമ സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 19 ജില്ലകളിലായുള്ള 72 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തില്‍ 18മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഒമ്പത് മന്ത്രിമാരും സ്പീക്കറും, പിസിസി അധ്യക്ഷനും ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടും. സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനിടെ കുഴിബോംബ് സ്ഫോടനം നടന്നിരുന്നു. മാവോയിസ്റ്റുകളായിരുന്നു അക്രമണത്തിന് പുറകില്‍. ഇന്ന് ഇതുവരെ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഡിലെ 18 മണ്ഡലളില്‍ 10 മണ്ഡലങ്ങളും മാവോയിസ്റ്റ് മേഖലകളായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here