നിരോധനാജ്ഞ ലംഘിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമലയിലെത്തി

congress inc

ശബരിമലയിലെ നിരോധനാജ്ഞ അടിയന്തരമായി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. ഇരുവരുടെയും നേതൃത്വത്തില്‍ യുഡിഎഫ് സംഘം ശബരിമലയിലെത്തി. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും ഇവര്‍ക്കൊപ്പമുണ്ട്. തങ്ങള്‍ നിരോധനാജ്ഞ ലംഘിക്കാന്‍ പോകുകയാണെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മാധ്യമങ്ങളോട് പറഞ്ഞു.

പത്തനംതിട്ടയില്‍ നിന്ന് നിലയ്ക്കലിലെത്തിയ യുഡിഎഫ് നേതാക്കളുടെ സംഘം കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണിപ്പോള്‍. എംഎല്‍എമാരെ മാത്രം കയറ്റിവിടാമെന്നാണ് പോലീസ് നിലപാട്. ശബരിമലയിലെ നിരോധനാജ്ഞ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി നേതാക്കള്‍ ആരോപിച്ചു. എല്ലാവരെയും മുകളിലേക്ക് കയറ്റിവിടണമെന്നാണ് നേതാക്കളുടെ ആവശ്യം. എന്നാല്‍, എംഎല്‍എമാരെ മാത്രമേ പ്രവേശിപ്പിക്കൂ എന്ന് പോലീസ് കര്‍ശനമായി പറഞ്ഞു. കുത്തിയിരിപ്പ് പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. 144 പിന്‍വലിക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. എസ്.പി യതീഷ് ചന്ദ്ര ഇവരോട് സംസാരിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top