ഓസ്‌ട്രേലിയന്‍ പര്യടനം; ആദ്യ ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ മത്സരം നാളെ. ട്വന്റി 20 പരമ്പരയാണ് ആദ്യത്തേത്. നാളെ നടക്കുന്ന ആദ്യ ട്വന്റി 20 മത്സരത്തിനായുള്ള പന്ത്രണ്ട് അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ നയിക്കുക. രോഹിത് ശര്‍മയും ശിഖര്‍ ധാവനും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. പന്ത്രണ്ട് അംഗ ടീമില്‍ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ സ്പിന്നര്‍മാരായി ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇവരില്‍ ഒരാള്‍ അവസാന പതിനൊന്നില്‍ ഉണ്ടാകാനാണ് സാധ്യത. മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ദിനേഷ് കാര്‍ത്തിക്, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, യൂസവന്ദ്ര ചാഹല്‍, ക്രൂനാല്‍ പാണ്ഡ്യ, ഭൂവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂംറ, ഖലീല്‍ അഹമ്മദ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top