സിബിഐ അജിത് ഡോവലിന്റെ ഫോൺ ചോർത്തിയെന്ന് ആരോപണം

phone tapped by cbi alleges ajith doval

സിബിഐ ഉന്നത ഉദ്യോഗസ്ഥർ ദേശീയ സുരക്ഷാ ഉപദേഷ്ടാവൻറെ ടെലിഫോൺ വിവരങ്ങൾ ചോർത്തിയതായി ആരോപണം. അജിത് ഡോവൽ തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

അജിത് ഡോവൽ രാകേഷ് അസ്താനയുമായി സംസാരിച്ച വിവരങ്ങളും ഒപ്പം തന്നെ മറ്റ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതിൻറെ വിവരങ്ങളും ചോർത്തിയതായാണ് വിവരം.

കഴിഞ്ഞ ദിവസം സിബിഐ ഡിഐജി ആയ മനീഷ് സിംഹ സുപ്രിംകോടതയിൽ നൽകിയ ഹർജിയിൽ അജിത് ഡോവലിൻറെയും നിയമ സെക്രട്ടറി സുരേഷ് ചന്ദ്രയുടെ ടെലിഫോൺ വിവരങ്ങളടക്കമുള്ള കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. ഹർജിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉന്നതരുടെയടക്കം ഫോൺ വിവരങ്ങൾ സിബിഐ ഡയറക്ടർ അലോക് വർമയുടെ നിർദേശ പ്രകാരം ചോർത്തിയെന്ന് സർക്കാർ കരുതുന്നത്. ഇത് സംബന്ധിച്ച് ഉന്നതതല അന്വേഷണം തുടങ്ങിയതായും വിവരമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top