ഹിന്ദി സിനിമാ സീരിയൽ അഭിനേതാവ് അലോക് നാഥിനെതിരെ പീഡനകുറ്റത്തിന് കേസെടുത്തു

ഹിന്ദി സിനിമാ സീരിയൽ അഭിനേതാവ് അലോക് നാഥിനെതിരെ പീഡനകുറ്റത്തിന് ഓഷിവാര പൊലീസ് എഫ്‌ഐആർ രേഖപ്പെടുത്തി. എഴുത്തുകാരിയായ വിന്റ നന്ദ നൽകിയ പരാതിയിലാണ് കേസെടുത്തത്.

കഴിഞ്ഞമാസമാണ് അലോക് നാഥിനെതിരെ മീ ടു വെളിപ്പെടുത്തൽ നടത്തിയത. എഴുത്തുകാരിയും , ടി.വി സീരിയൽ സംവിധായികയുമായ വിന്റ നന്ദ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വെളിപ്പെടുത്തൽ നടത്തിയത്.

19 വർഷങ്ങൾക്ക് മുമ്പ് നാഥ് തന്നെ ഒന്നിലേറെ തവണ പീഡിപ്പിച്ചിരുന്നു. അതിന് ശേഷം താര എന്ന് സൂപ്പർഹിറ്റ് പരിപാടിയിൽ നിന്ന് ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നുവെന്ന് വിന്റ നന്ദ പറഞ്ഞു.

ഇരുവരും ടി.വി പ്രവർത്തകരുടെ സംഘടനയിലെ അംഗങ്ങളായത് കൊണ്ട് സി.ഐ.എൻ.ടി.എ.എയും അലോകിനോട് വിശദീകരണം ആവ്യശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top