തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഏഴ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. ചെന്നൈ നഗരത്തിലും സമീപപ്രദേശങ്ങളിലുമെല്ലാം കനത്ത മഴയാണ് ബുധനാഴ്ച പെയ്തത്.

ഇതിനെ തുടര്‍ന്ന് ചെന്നൈയിലെ എല്ലാ കോളേജുകള്‍ക്കും അവധി നല്‍കി. മദ്രാസ് സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വരാനിരിക്കുന്ന രണ്ട് ദിവസങ്ങളിലായി ശക്തമായ മഴയ്ക്കും, ചിലയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top