Advertisement

‘വാക്കാലുള്ള പരാമര്‍ശം പോരാ’; കെ.എം ഷാജി എം.എല്‍.എയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍

November 22, 2018
0 minutes Read

ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം ഷാജി എംഎല്‍എയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം എന്ന് സുപ്രീം കോടതി ഇന്ന് വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍, കോടതിയുടെ വാക്കാലുള്ള പരാമര്‍ശം സഭയില്‍ അംഗീകരിക്കാന്‍ സാധുതയില്ലാത്തതാണെന്നാണ് സ്പീക്കറുടെ നിലപാട്.

സുപ്രീം കോടതിയില്‍ നിന്ന് രേഖാമൂലമുള്ള ഉത്തരവ് ലഭിച്ചാല്‍ മാത്രമേ അഴീക്കോട് എംഎല്‍എ കെ.എം ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കൂ എന്ന നിലപാടിലാണ് സ്പീക്കര്‍. സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമര്‍ശം പാലിക്കേണ്ട ബധ്യത സ്പീക്കര്‍ക്ക് ഇല്ല. മറിച്ച് രേഖാമൂലമുള്ള അറിയിപ്പാണെങ്കില്‍ അത് സ്പീക്കര്‍ അംഗീകരിക്കുമെന്നും ശ്രീരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയുടെ സ്റ്റേ കാലാവധി ഇന്ന് അവസാനിക്കുകയും ചെയ്തു. അയോഗ്യനാക്കിയ നടപടിക്കെതിരെ കെ.എം ഷാജി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന് കെ.എം ഷാജി ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി ഈ ആവശ്യം നിരസിച്ചു. അതോടൊപ്പം, നിയമസഭാ നടപടികളില്‍ കെ.എം ഷാജിക്ക് പങ്കെടുക്കാമെന്ന് വാക്കാലുള്ള പരാമര്‍ശം സുപ്രീം കോടതി നടത്തി. എന്നാല്‍, വാക്കാലുള്ള പരാമര്‍ശം അനുസരിക്കാനുള്ള ബാധ്യതയില്ലെന്നാണ് സ്പീക്കര്‍ ഇപ്പോള്‍ നിലപാടെടുത്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement