Advertisement

‘സ്വർണക്കടത്ത് വിവാദത്തിൽ എന്റെ പേര് വലിച്ചിഴയ്ക്കാൻ താത്പര്യമുള്ളവർ സ്വപ്‌നയ്ക്ക് പിന്നിലുണ്ട്’ : എം.വി നികേഷ് കുമാർ

June 10, 2022
Google News 3 minutes Read
mv nikesh kumar about shaj kiran swapna suresh

സ്വർണക്കടത്ത് വിവാദത്തിൽ തന്റെ പേര് വലിച്ചിഴയ്ക്കാൻ താത്പര്യമുള്ളവർ സ്വപ്‌നയ്ക്ക് പിന്നിലുണ്ടെന്ന് റിപ്പോർട്ടർ ടിവി എംഡി എം.വി നികേഷ് കുമാർ. ഇക്കാര്യത്തിൽ എച്ച്ആർഡിഎസിനെ സംശയമുണ്ടെന്നും എം.വി നികേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ അടുത്ത് പരിചയമുണ്ട്, എന്നാൽ അദ്ദേഹത്തിന് വേണ്ടി മധ്യസ്ഥനാകാനില്ലെന്നും നികേഷ് കുമാർ പറഞ്ഞു. ( mv nikesh kumar about shaj kiran swapna suresh )

‘സ്വപ്‌നാ സുരേഷ് ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് നികേഷ് കുമാർ മുഖ്യമന്ത്രിയുടെ ശബ്ദവും നാക്കുമാണെന്ന് ഷാജ് കിരൺ പറഞ്ഞു എന്നാണ്. ഷാജ് കിരൺ എന്നെ ബോധപൂർവം കുടുക്കാൻ വേണ്ടി ഒരു അഭിമുഖത്തിന് വേണ്ടി എന്നെ ക്ഷണിച്ചുവെന്ന നിലയിലാണ് ഞാൻ മനസിലാക്കുന്നത്. ഇന്ന് ഓഡിയോ ടേപ്പ് പുറത്ത് വിട്ടപ്പോൾ ഷാജ് കിരൺ അത്തരമൊരു കാര്യം പറയുന്നില്ല. കഴിഞ്ഞ ദിവസം രണ്ട് മൂന്ന് വട്ടം ഷാജ് കിരൺ എന്നെ ഫോണിൽ വിളിച്ചിരുന്നു. എനിക്ക് എടുക്കാൻ സാധിച്ചില്ല. സർ വെരി അർജന്റ്, സ്വപ്‌നാ സുരേഷ് കേസ് എന്ന് ഒരു മെസേജ് അയച്ചു. ഞാൻ എന്റെ 9 വരെ യുള്ള ഷോ കഴിഞ്ഞ ശേഷം ഈ മെസേജ് കണ്ട് ഷാജ് കിരണിനെ തിരികെ വിളിച്ചു. സ്വപ്നയെ കൊണ്ട് ഇതെല്ലാം പറയിക്കുന്നത് അഭിഭാഷകനാണെന്നും സന്നദ്ധ സംഘടനയുടെ തടവിലാണ് സ്വപ്‌നയെന്നും, അവർക്ക് കാര്യങ്ങൾ തുറന്ന് പറയണമെന്ന് ആഗ്രഹമുണ്ടെന്നും ഷാജ് പറഞ്ഞു. സ്വപ്‌നയുമായി അഭിമുഖം നടത്താൻ അങ്ങനെ തയാറായി. പക്ഷേ അവിടെ പോകാൻ സാധിച്ചില്ല. പോകാതിരുന്നത് നന്നായി’- നികേഷ് കുമാർ പറഞ്ഞു.

Read Also: ‘തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറും സ്കാനിംഗ് സംവിധാനം ഉറപ്പുവരുത്തും’; ആരോഗ്യമന്ത്രി

താൻ മുട്ടിലിഴയുന്ന കാലം തൊട്ട് കാണുന്ന നേതാവാണ് പിണറായി വിജയനെന്ന് നികേഷ് കുമാർ പറഞ്ഞു. പക്ഷേ അത് പോലെ തന്നെയാണ് തനിക്ക് മറ്റ് രാഷ്ട്രീയ നേതാക്കളെന്നും എം.വി നികേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രിയെ പരിചയമുണ്ട്, പക്ഷേ അദ്ദേഹത്തിന് വേണ്ടി മധ്യസ്ഥനാവാൻ താത്പര്യമില്ലെന്നും നികേഷ് വ്യക്തമാക്കി.

Story Highlights: mv nikesh kumar about shaj kiran swapna suresh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here