പാകിസ്താനിൽ ബോംബം സ്‌ഫോടം; 25 പേർ കൊല്ലപ്പെട്ടു

25 killed in bomb blast in pakistan

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ ഹാങ്ഗു നഗരത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 35 പേർക്ക് പരിക്കേറ്റു. ഹാങ്ഗുവിലെ ഷിയാ ആരാധനാലയത്തിന് സമീപത്താണ് സ്‌ഫോടനമുണ്ടായത്.

സംഭവത്തെ തുടർന്ന് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് പാക് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരീൻ മസരി അറിയിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

അഫ്ഗാനിസ്താനിൽ തീവ്രവാദികളെ കീഴ്‌പ്പെടുത്താൻ ചെയ്യാൻ അമേരിക്കയ്ക്ക് കഴിയാത്തതിനാലാണ് പാകിസ്താനിൽ ആക്രമണമുണ്ടായതെന്ന് മസരി ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top