ഹവാല ഇടപാട്; ഇടത് എംഎല്‍എയുടെ മകനും മരുമകനും സൗദിയില്‍ അറസ്റ്റിലായി

ഹവാല ഇടപാട് കേസില്‍ ഇടത് എംഎല്‍എയുടെ മകനും മരുമകനും സൗദി അറേബ്യയില്‍ അറസ്റ്റില്‍. കുന്ദമംഗലം എംഎല്‍എ പി.ടി.എ റഹീമിന്റെ മകന്‍ പി.ടി ബഷീര്‍, മകളുടെ ഭര്‍ത്താവ് ഷബീര്‍ വായോളി എന്നിവരാണ് അറസ്റ്റിലായത്. ഷബീര്‍ വായോളിയുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറാണ്. എം.എല്‍.എയുടെ മകനും മരുമകനും അറസ്റ്റിലായതു സംബന്ധിച്ച വിവരം സൗദി വിദേശകാര്യ മന്ത്രാലയം ഡി.ആര്‍.ഡി.ഐക്ക് കൈമാറി. ദമാമില്‍ വച്ച് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഇരുവരും പോലീസ് പിടിയിലായത്. കുഴല്‍പ്പണ കേസില്‍ പിടിക്കപ്പെട്ടയാളെ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് ഇരുവരിലേക്കും എത്തിയത്.

Loading...
Top