സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് ഇന്ന് തുടക്കം

മൂന്ന് ദിവസം നീളുന്ന സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് ഇന്ന് കണ്ണൂരിൽ തുടക്കമാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 5584 വിദ്യാർത്ഥികൾ പങ്കെടുക്കും.

പ്രളയാനന്തര പശ്ചാത്തലത്തിൽ ആഡംബരങ്ങൾ പൂർണമായും ഒഴിവാക്കിയാണ് മേള നടത്തുക. ശാസ്ത്രമേളയിൽ പ്രവർത്തി പരിചയ മേള, സാമൂഹ്യശാസ്ത്ര മേള, ഗണിത-ഐടി മേളകൾ എന്നിവ നഗരത്തിലെ അഞ്ച് വേദികളിലായാണ് നടക്കുക.

മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി പതിനൊന്ന് സ്‌കൂളുകളിലായി താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top