നടൻ വിഷ്ണു രാഘവ് വിവാഹിതനാവുന്നു

actor vishnu raghav to get married soon

നടൻ വിഷ്ണു രാഘവ് വിവാഹിതനാവുന്നു. തിരുവനന്തപുരം സ്വദേശിനിയും എഞ്ചിനിയറുമായ മീരയാണ് വധു. ‘തീവ്രം’, ‘പകിട’, ‘സാരഥി’ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് വിഷ്ണു രാഘവ്.

ഫോട്ടോഗ്രാഫറും നടനുമായ ആർ ഗോപാകൃഷ്ണന്റെയും സുശീലയുടെയും മകനാണ് വിഷ്ണു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഞായറാഴ്ചയാണ് വിവാഹം.

എഞ്ചിനിയർ കൂടിയായ വിഷ്ണു, ‘ഓർക്കൂട്ട് ഒരോർമ്മക്കൂട്ട്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. ‘ജോൺപോൾ വാതിൽ തുറക്കുന്നു’വെന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിലും വിഷ്ണു എത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top