കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി പരിഗണിക്കുന്നു; പോലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളി

k surendran

ശബരിമലയിലെ അക്രമസംഭവങ്ങളിൽ റിമന്റിലായ ബിജെപി സംസ്‌ഥാന ജനറൽ സെക്രെട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി പരിഗണിക്കുന്നു. പോലീസ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി തള്ളി. അഞ്ച് കേസുകളിൽ സുരേന്ദ്രൻ പ്രതിയാണെന്നും കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ തരണം എന്നും പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ ഒരു മണിക്കൂർ ചോദ്യം ചെയ്യണമെന്നായിരുന്നു ആവശ്യം. ഇതാണ് കോടതി തള്ളിയത് എന്നാണ് വിവരം. ശബരിമലയിലെ അക്രമ സംഭവങ്ങളിൽ സുരേന്ദ്രന് നേരിട്ടു പങ്കുള്ളതിന്റെ ദൃശ്യം ഹാജരാക്കാമെന്നും പോലീസ് കോടതിയെ അറിയിച്ചു. ഇന്നലെയായിരുന്നു ചിത്തിര ആട്ടവിശേഷത്തിനു സന്നിധാനത്ത് എത്തിയ സ്ത്രീയെ തടഞ്ഞു ആക്രമിച്ചു എന്ന കേസിൽ സുരേന്ദ്രനെ റാന്നി കോടതി റിമാൻഡ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top