ഗൗരി ലങ്കേഷിനെ വെടിവെച്ചത് സനാതൻ സൻസ്ത പ്രവർത്തകർ; കൃത്യം നടത്തിയത് അഞ്ച് വർഷം നീണ്ട പ്ലാനിങ്ങിനൊടുവിൽ : എസ്‌ഐടി

gauri lankesh was murdered by sanathan sanstha members after 5 year long planning

മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ വെടിവെച്ചത് സനാതൻ സൻസ്ത പ്രവർത്തകരെന്ന് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം. 9235 പേജ് നീണ്ട ചാർജ് ഷീറ്റിൽ 18 പേരെ പ്രതി ചേർത്തിട്ടുണ്ട്. അഞ്ച് വർഷം നീണ്ട പ്ലാനിങ്ങിനൊടുവിലാണ് കൃത്യം നടത്തുന്നതെന്ന് ചാർജ് ഷീറ്റിൽ പറയുന്നുണ്ട്.

അമോൽ കലെ, സുജിത്ത് കുമാർ, അമിത് ദെഗ്വേക്കർ എന്നിവരാണ് കൊലയ്ക്ക് പിന്നിലെ സൂത്രധാരന്മാർ. 26 കാരനായപരശുറാം വാഗ്മേർ ആണ് കൊലപാതകം നടത്തിയത്. പരശുറാമിന്റെ ചിത്രം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ സെപ്തംബർ 5 നാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. കർണാടകയിലെ ബാംഗ്ലൂരിൽ രാജരാജേശ്വരി നഗറിലായിരുന്നു താമസം. വീടിന് മുന്നിൽവെച്ചാണ് ഗൗരി ലങ്കേഷിനെ വെടിവെച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top