കാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് ഭീകരരെ സുരക്ഷാസേന വധിച്ചു; ഒരു സൈനികന് വിരമൃത്യു

കാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. കാശ്മീരിലെ ഷോപിയാൻ ജില്ലയിലെ കപ്രാൻ ബതാഗുണ്ടാ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.

ഇന്ന് പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് ജമ്മു കാശ്മീർ പൊലീസ് അറിയിച്ചു. അതേ സമയം ഏറ്റുമുട്ടൽ പ്രദേശത്ത് നിന്നും അയുധങ്ങൾ സേന കണ്ടെത്തിട്ടുണ്ട്. ഇവിടെ ഒരു ഭീകരൻ കൂടി ഉണ്ടെന്നാണ് സേനയുടെ വിലയിരുത്തൽ. സംഭവത്തിന്റെ കുടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top