‘ആൻഡ് ദി ഓസ്‌ക്കാർ ഗോസ് ടു’ ചിത്രീകരണം പുരോഗമിക്കുന്നു

ടൊവിനോ തോമസ് കേന്ദ്രകഥാപാത്ത്രതിൽ എത്തുന്ന ‘ആൻഡ് ദി ഓസ്‌ക്കാർ ഗോസ് ടു’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നു. ചിത്രത്തിലെ ഷൂട്ടിങ്ങ് രംഗങ്ങൾ ടൊവിനോ തന്നെ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രമായ ‘ആൻഡ് ദി ഓസ്‌ക്കാർ ഗേസ് ടൂ’ സംവിധാനം ചെയ്തിരിക്കുന്നത് സലിം അഹമ്മദാണ്.
ആദാമിന്റെ മകൻ അബു, പത്തേ മാരി എന്നീ ശ്രദ്ധേയ ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയാണ് സലിം അഹമ്മദ്. ടൊവിനോ തോമസിവി പുറമെ സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, സലിംകുമാർ, അപ്പാനി ശരത്, അലൻസിയർ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മധു അമ്പാട്ടാണ് ആൻഡ് ദ് ഓസ്‌കാർ ഗോസ് ടുവിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ശബ്ദസംവിധാനം റസൂൽ പൂക്കുട്ടി. ബിജിബാലാണ് സംഗീത സംവിധാനം. ലോസ്ആഞ്ചലസ്, കാനഡ, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here