മാത്യു ടി തോമസിനെ ബലാത്സംഗ കേസിൽ കുടുക്കാൻ ശ്രമം

mathew t thomas

സ്പെഷ്യല്‍ കറസ്പോണ്ടന്റ്

മന്ത്രി മാത്യു ടി തോമസിനെ ബലാത്സംഗ കേസിൽ കുടുക്കാൻ ശ്രമം നടന്നു. വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തു എന്ന പരാതി ഉയർത്തി കുടുക്കാനായിരുന്നു ശ്രമം. ഇതിനായി മന്ത്രിയുടെ വീട്ടിലെ മുൻജോലിക്കാരിയെ കൊണ്ട് പോലീസിൽ പരാതി നൽകി. മന്ത്രിക്കെതിരായ ബലാത്സംഗ പരാതിയിന്മേൽ പോലിസ് നിയമോപദേശം തേടിയതോടെടെയാണ് പരാതിയുടെ നിജസ്ഥിതി പുറത്തു വന്നത്. ഇതേ വീട്ടു ജോലിക്കാരി മുൻപ് മുഖ്യമന്തിക്ക് മാത്യു ടി തോമസിനെതിരായി ഒരു പരാതി നൽകിയിരുന്നു. തന്റെ പ്രശ്നങ്ങൾ കേൾക്കാൻ മന്ത്രി തയ്യാറാകുന്നില്ലെന്നും പലതവണ മന്ത്രിയെ കാണാൻ എത്തിയിട്ടും മന്ത്രി ഗൗനിച്ചില്ലെന്നും മുൻ ജോലിക്കാരി പരാതിയിൽ എഴുതുയിരുന്നു. തൊട്ടടുത്ത ദിവസം ബലാത്സംഗ ആരോപണം ഉയർത്തി രണ്ടാം പരാതിയും എഴുതി. നേരിൽ കാണാൻ പോലും കൂട്ടാക്കാതിരുന്ന മന്ത്രിക്കെതിരെ എങ്ങനെ ബലാത്സംഗ ആരോപണം നിലനിൽക്കും എന്നായി നിയമ വൃത്തങ്ങൾ. ഇതേ തുടർന്ന് ബലാത്സംഗ പരാതി പിൻവലിക്കപ്പെട്ടു.

പുറത്താക്കപ്പെട്ട വീട്ടു ജോലിക്കാരി ഷൂ തുടപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. പിന്നീട് മന്ത്രിയുടെ ഭാര്യ ജാതിപ്പേര് വിളിച്ചെന്നായി പിന്നെയുള്ള ആരോപണം. ഈ കേസിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്ന്വേഷണം നടത്തി റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനിടെയാണ് ബലാത്സംഗ പരാതി കൂടി രൂപപ്പെട്ടത്. മന്ത്രിക്കെതിരെ ബാലസംഗ ആരോപണത്തിന് തന്ത്രം മെനഞ്ഞത് പാർട്ടിയിലെ എതിർ ചേരിയാണെന്ന് ഒരു വിഭാഗം നേതാക്കൾ 24 ന്യൂസിനോട് വെളിപ്പെടുത്തി. ഏതു വിധേനയും മന്ത്രിയെ പുറത്താക്കുകയെന്നതായിരുന്നു ലക്ഷ്യം. മുഖ്യമന്ത്രിയെ നേരിൽ കണ്ടു മാത്യു ടി തോമസ് തനിക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top