പാര്‍ട്ടി ആവശ്യപ്പെട്ടാണ് രാജി, അതില്‍ ഉപാധികളില്ല; മാത്യു ടി തോമസ്

തന്റെ രാജിയുടെ പേരില്‍ പാര്‍ട്ടി പിളര്‍പ്പിലേക്ക് പോകില്ലെന്ന് മാത്യു ടി തോമസ്. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയ്ക്ക് രാജി കത്ത് കൈമാറിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് രാജി. എന്നാല്‍ രാജിയ്ക്കായി യാതൊരു ഉപാധിയും മുന്നോട്ട് വച്ചിട്ടില്ലെന്നും മാത്യു ടി തോമസ് വ്യക്തമാക്കി. പുതിയ അധ്യക്ഷനെ സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി അറിവില്ല. ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്നും മാത്യു ടി തോമസ് പറഞ്ഞു.
വെള്ളിയാഴ്ച ബംഗ്ളൂരുവിൽ ദേവഗൗഡയുടെ നേതൃത്വത്തിൽ നടന്ന് ഉന്നതതല ചർച്ചയിലാണ് മാത്യു ടി തോമസിനെ മാറ്റാൻ തീരുമാനിച്ചത്. അതേസമയം കൃഷ്ണൻകുട്ടി മന്ത്രിയാകുമ്പോൾ സംസ്ഥാന പ്രസിഡണ്ട് ആരാകണം എന്ന വിഷയത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കം തുടരുകയാണ്. മാത്യു ടി തോമസിനെ തന്നെ പരിഗണിക്കണമെന്ന് ഒരു പക്ഷം ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിലും ദേശീയ നേതൃത്വമാണ് തീരുമാനം എടുക്കേണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here