മാത്യു ടി തോമസ് രാജിക്കത്ത് കൈമാറി

മാത്യു ടി തോമസ് രാജി കത്ത് കൈമാറി. ഇന്ന് രാവിലെ മുഖ്യമന്ത്രിയ്ക്ക് നേരിട്ട് എത്തിയാണ് രാജി കത്ത് കൈമാറിയത്. ജെഡിഎസിലെ ഭിന്നത കൂടുതല്‍ വെളിവാക്കിക്കൊണ്ടാണ് രാജി. മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാനുള്ള നടപടി തന്നെ വേദനിപ്പിച്ചെന്ന് മന്ത്രി മാത്യു ടി. തോമസ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ നടപടി മനസില്‍ മുറിവേല്‍പ്പിച്ചു. ഇടതുപക്ഷ രീതിക്ക് യോജിക്കാത്ത നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും മാത്യു ടി തോമസ് പറഞ്ഞിരുന്നു. കെ കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞാ തീയ്യതിയും ഇന്ന് തീരുമാനിക്കും.
നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ഉണ്ടായേക്കും. വെള്ളിയാഴ്ച ബംഗ്ളൂരുവിൽ ദേവഗൗഡയുടെ നേതൃത്വത്തിൽ നടന്ന് ഉന്നതതല ചർച്ചയിലാണ് മാത്യു ടി തോമസിനെ മാറ്റാൻ തീരുമാനിച്ചത്. അതേസമയം കൃഷ്ണൻകുട്ടി മന്ത്രിയാകുമ്പോൾ സംസ്ഥാന പ്രസിഡണ്ട് ആരാകണം എന്ന വിഷയത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കം തുടരുകയാണ്. മാത്യു ടി തോമസിനെ തന്നെ പരിഗണിക്കണമെന്ന് ഒരു പക്ഷം ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിലും ദേശീയ നേതൃത്വമാണ് തീരുമാനം എടുക്കേണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here