ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും

sabarimala

ശബരിമലയിലെ  നിരോധനാജ്ഞ ഇന്ന് അവസാനിക്കും. സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിരോധനാജ്ഞ ദീർഘിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലാ കളക്ടറാണ് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.  ശനിയാഴ്ച രാത്രി സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് ചിലര്‍ സംഘം ചേര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇവിടെ നിരോധനാജ്ഞ നീട്ടിയേക്കുമെന്ന് സൂചനയുണ്ട്. തുലാമാസ പൂജയ്ക്ക് ശേഷം ഇത് നാലാം വട്ടമാണ് ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ,സന്നിധാനം എന്നീ മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top