സ്‌കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കണം; ഹോം വർക്ക് പാടില്ല; ചെറിയ ക്ലാസുകളിൽ കണക്ക്, ഭാഷ എന്നിവ മതി; പുതിയ പരിഷ്‌കരണങ്ങളുമായി കേന്ദ്ര സർക്കാർ
വിദ്യാഭ്യാസ മേഖലയിൽ പുതിയ പരിഷ്‌കരണവുമായി കേന്ദ്ര സർക്കാർ. വിവിധ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരത്തിന്റെ പരിധി കുറക്കണമെന്ന ചെറിയ ക്ലാസുകളിൽ കണക്ക്, ഭാഷ, പരിസ്ഥിതി എന്നീ വിഷയങ്ങൾ മാത്രം പഠിപ്പിച്ചാൽ മതിയെന്നുമാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ്.
1, 2 ക്ലാസുകളിൽ 1.5 കിലോയിൽ കൂടാൻ പാടില്ല പത്താം ക്ലാസിലെ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം 5 കിലോയിൽ കൂടാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. ബാഗുകളുടെ പരമാവധി ഭാരം യഥാക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. ക്ലാസ് 1, 2 (1.5 കിലോ), 3, 4 (3 കിലോ) 6, 7 (4 കിലോ) 8,9 ( 4.5 കിലോ) 10ാം ക്ലാസ് (5 കിലോ)
ഇതിന് പുറമെ ഒന്ന് രണ്ട് ക്ലാസുകളിൽ ഹോം വർക്ക് പാടില്ലെന്നും ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാൽ മതിയെന്നുമാണ് നിർദ്ദേശം. മൂന്ന് നാല് ക്ലാസുകളിൽ കണക്ക്, ഭാഷ, പരിസ്ഥിതി എന്നിവ മതിയെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
ഇത് സംബന്ധിച്ച് നിർദ്ദേശം മുഴുവൻ സംസ്ഥാനങ്ങൾക്കും മാനവ വിഭവ ശേഷി വകുപ്പ് നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ പഠന ഭാരം ലഘൂകരിച്ച് മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് സഹായകരമാകാനാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here