സംസ്ഥാന ബജറ്റ് ഫെബ്രുവരി ഒന്നിന്

kerala budget may be presented on feb 1

സംസ്ഥാന ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. മാർച്ച് 31 ന് മുമ്പ് ബജറ്റ് പാസ്സാക്കിയേക്കും. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണമാണത്തിന് ഊന്നൽ നൽകിക്കൊണ്ടായിരിക്കും ബഡ്ജറ്റ്.

പുനർനിർമാണ പദ്ധതികൾക്ക് പണം കണ്ടെത്താനുള്ള മാർഗങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചില്ലെങ്കിൽ വാർഷിക പദ്ധതി അടങ്കലിന്റെ പ്രധാന ഭാഗം ഇതിനായി നീക്കിവെക്കും.

പുനർനിർമാണ പദ്ധതികൾ പ്രഖ്യാപിക്കുന്ന ബജറ്റ് ജനുവരിയിൽത്തന്നെ അവതരിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ച നിർദേശം. ഇതനുസരിച്ച് ബജറ്റവതരണം
നേരത്തേയാക്കാനും ധനവകുപ്പ് ശ്രമിക്കുന്നുണ്ട്. ബജറ്റ് അവതരിപ്പിക്കാനായി ജനുവരി അവസാനയാഴ്ച നിയമസഭ വീണ്ടും ചേരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top