ശബരിമലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 58 കേസുകൾ; അറസ്റ്റിലായത് 320 പേർ

58 cases registered and 320 booked on conflict in sabarimala

ശബരിമലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 58 കേസുകൾ. ഇതുമായി ബന്ധപ്പെട്ട് 320 പേരെ അറസ്റ്റ് ചെയതിട്ടുണ്ട്.

ക്ഷേത്രം അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തി വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തിയ തന്ത്രിക്കെതിരെയുള്ള നടപടി ദേവസ്വം ബോർഡിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിധിയുടെ അന്തസത്ത മനസിലാക്കാതെയാണ് രാഷ്ട്രീയ കക്ഷികൾ നിലപാട് മാറ്റിയത്. വിധി നടപ്പാക്കുകയാണ് സർക്കാർ സ്വീകരിച്ച നിലപാട്. വിധിക്കെതിരെ തന്ത്രി കുടുംബവും, പന്തളം കൊട്ടാരവും ആളെക്കൂട്ടി പ്രതിഷേധിച്ചപ്പോഴാണ് രാഷട്രീയ പാർട്ടികൾ നിലപാട് മാറ്റിയത്. വിധിയുടെ മറവിൽ വർഗീയ ധ്രുവീകരണം നടത്തി സാമൂഹിക വിരുദ്ധ ശക്തികൾ കലാപം നടത്താൻ ശ്രമം നടത്തി. അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയം പരിശോധിച്ചാൽ പ്രതികൾ ആർഎസ് എസ് ബി ജെ പി പ്രവർകരെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top