കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കമായി

curtains up for kannur revenue school kalolsavam

കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് തലശ്ശേരിയിൽ തുടക്കമായി. കലോത്സവത്തിന് അരങ്ങുണരും മുമ്പേ അപ്പീലുകളുടെ വരവ് തുടങ്ങി. ഇതുവരെയായി 105 അപ്പീലുകളാണ് അനുവദിച്ചത്. മൂന്നു ദിവസങ്ങളിലായി 5798 കലാപ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും.

ആദ്യദിനമായ ഇന്ന് 65 ഇനങ്ങളിലാണ് മത്സരം. പ്രളയാനന്തര ചെലവുചുരുക്കലിന്റെ ഭാഗമായി പരമാവധി ലളിതവും എന്നാൽ കലോത്സവത്തിന്റെ പകിട്ട് കുറയാത്ത രീതിയിലുമാണ് സംഘാടനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top