ചോദ്യോത്തരവേള റദ്ദാക്കി അടിയന്തര പ്രമേയം പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തല

sabarimala

ചോദ്യോത്തരവേള റദ്ദാക്കി അടിയന്തര പ്രമേയം പരിഗണിക്കണമെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭാംഗങ്ങളുടെ അവകാശം മുഖ്യമന്ത്രി ലം ഘിച്ചുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.  താൻ സംസാരിക്കാൻ എഴുന്നേറ്റുവെങ്കിലും സ്പീക്കർ അനുവദിച്ചില്ലെന്ന് ചെന്നിത്തല. സഭയുടെ ആരംഭത്തിൽ തന്നെ പ്രതിഷേധവുമായി രംഗത്ത് എത്തിയ പ്രതിപക്ഷ സമീപനം വ്യക്തമാണെന്ന്  മുഖ്യമന്ത്രി ആരോപിച്ചു. നടപടികൾ തടസ്സപ്പെടുത്തുന്നത് ആണോ സഭാംഗങ്ങളുടെ അവകാശമെന്നും മുഖ്യമന്ത്രി ചോദിച്ചു.സഭാ നടപടികൾ തടസ്സപ്പെടുത്തലാണ് പ്രതിപക്ഷ നേതാവിന്റെ നീക്കമെന്ന് മുഖ്യമന്ത്രി.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സഭാ സമ്മേളനം തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധം ആരംഭിച്ചു.ശബരിമലയില്‍ സിപിഎം ബിജെപി ഒത്തുകളിയാണ് നടക്കുന്നതെന്നെഴുതിയ ബാനറുകളും പ്ലകാര്‍ഡുകളുമായി സഭയിലെത്തിയ പ്രതിപക്ഷം ഇതുമായി നടുത്തളത്തില്‍ പ്രതിഷേധിക്കുകയാണ്. കറുപ്പണിഞ്ഞാണ് പിസി ജോര്‍ജ്ജും ഒ രാജഗോപാലും സഭയിലെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top