കൊച്ചിയില്‍ ബോഡോ തീവ്രവാദികള്‍ അറസ്റ്റില്‍

1595 persons arrested in connection with fake hartal spread via whatsapp

കൊച്ചിയിൽ മൂന്ന് ബോഡോ തീവ്രവാദികൾ അറസ്റ്റിൽ. മണ്ണൂരിൽ വച്ചാണ് കുന്നത്തുനാട് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആസാം സ്വദേശികളെ അറസ്റ്റ് ചെയ്തത്. ഇന്റലിജൻസ് വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

പെരുമ്പാവൂരിന് സമീപം മണ്ണൂർ കുഴൂരിലെ സ്കൈ പ്ലൈവുഡ് കമ്പനിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി കഴിഞ്ഞ് വരികയായിരുന്നു ഇവര്‍.  ഇന്ന് വെളുപ്പിന് 5 ന് വൻ പോലിസ് സന്നാഹം കമ്പനി വളഞ്ഞാണ് ഇവരെ പിടികൂടിയത്. ഇവരെ കുന്നത്തുനാട് സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരുന്നു. അസം സ്വദേശികളാണ് പിടിയിലവർ. അസം പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്. കൊലപാതക കേസിലടക്കം പ്രതികളാണ് പിടിയിലായ ബോഡോ തീവ്രവാദികൾ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top