Advertisement

‘കമിനോ’യില്‍ വിവാദമായി “ടോയ്‌ലറ്റ്” ചിത്രം

November 29, 2018
Google News 1 minute Read

കേരള ലളിത കലാ അക്കാദമിയില്‍ നടക്കുന്ന ‘കമിനോ’ ചിത്രപ്രദര്‍ശനത്തില്‍ വിവാദമായി “ടോയ്‌ലറ്റ്” ചിത്രം. താജ് ബക്കറിന്റെ ‘ടോയ്‌ലറ്റ്’ എന്ന ചിത്രമാണ് വിവാദമായിരിക്കുന്നത്. മലയാളിയുടെ രതിവൈകൃതങ്ങളെയും സാംസ്‌കാരിക പൊള്ളത്തരങ്ങളെയും തുറന്നുകാട്ടുക എന്ന ലക്ഷ്യത്തോടെ താന്‍ വരച്ച ചിത്രം പിന്‍വലിക്കണമെന്ന തരത്തില്‍ ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുള്ളതായി താജ് ബക്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. സമൂഹത്തോട് തനിക്ക് പറയാനുള്ളത് തുടര്‍ന്നും പറയുമെന്നും അതിനുള്ള അവകാശമുണ്ടെന്നും താജ് പറയുന്നു. കേരളത്തിലെ പൊതു ഇടങ്ങളില്‍ മലയാളി ചെയ്യുന്ന കാര്യങ്ങള്‍ മാത്രമാണ് ചിത്രത്തിലൂടെ താന്‍ ഉദ്ദേശിച്ചതെന്നും താജ് ബക്കര്‍ കൂട്ടിച്ചേര്‍ത്തു.

കമിനോ ചിത്രപ്രദര്‍ശനം കോഴിക്കോട് ആര്‍ട് ഗാലറിയില്‍ തുടരുന്നു. വിവിധ ശൈലിയില്‍ വ്യത്യസ്ഥ ആശയങ്ങളടങ്ങിയ ചിത്രങ്ങളും ചിത്രീകരണങ്ങളുമടങ്ങിയ 30 ഓളം കലാസൃഷ്ടികള്‍ പ്രദര്‍ശനത്തിലുണ്ട്.
പ്രദര്‍ശനത്തോടനുബന്ധിച്ച് പുസ്തക ശേഖരണവും സംഘടിപ്പിച്ചിട്ടുണ്ട്. ശേഖരിക്കുന്ന പുസ്തകങ്ങള്‍ സമാപനദിവസം സുകൃതം ഗേള്‍സ് ഹോമിലെ കുട്ടികള്‍ക്ക് നല്‍കും. പൊന്നാനിക്കാരനായ താജ് ബക്കര്‍ നാടക പ്രവര്‍ത്തകന്‍ കൂടിയാണ്. പ്രദര്‍ശനം ഡിസം രണ്ടിന് സമാപിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here