Advertisement

കോണ്‍ഗ്രസ് നേതാവിനെതിരെ പീഡനപരാതി; പെണ്‍കുട്ടി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു

November 29, 2018
Google News 0 minutes Read
congress inc

കോണ്‍ഗ്രസ് നേതാവ് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ തൃശൂരിലെ കെ.എസ്.യു പ്രവര്‍ത്തക എ.ഐ.സി.സിക്ക് പരാതി നല്‍കി. കെ.പി.സി.സിയും തൃശൂർ ഡിസിസിയും കേസിൽ ഒത്തുകളിക്കുകയാണെന്നും നീതി വേണമെന്നും ആവശ്യപ്പെട്ടാണ് പെൺകുട്ടി രാഹുൽ ഗാന്ധിക്ക് കത്തയച്ചിരിക്കുന്നത്.

നാട്ടിക നിയോജകമണ്ഡലത്തിലെ കെ.എസ്.യു പ്രവർത്തകയാണ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ കെ.ജെ. യദുകൃഷ്ണനെതിരെ പരാതിയുമായി രംഗത്തെത്തിയത്. യദുകൃഷ്ണനെതിരെ നടപടിയാവശ്യപ്പെട്ട കഴിഞ്ഞ ഒക്ടോബർ 13ന് പെൺകുട്ടി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകി. പരാതിയിയുടെ അടിസ്ഥാനത്തിൽ യദുകൃഷ്ണനെതിരെ പോക്സോ ചുമത്തി പോലീസ് കേസെടുത്തു. നേതാക്കളുടെ ഇടപെടലും സ്വാധീനവും കൊണ്ട് തുടർനടപടികളുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പെൺകുട്ടി രാഹുൽഗാന്ധിക്ക് കത്തയച്ചത്.

ഡി.സി.സിയും കെ.പി.സി.സിയും ഒത്തുകളിക്കുന്നുവെന്നും താൻ പ്രവർത്തിച്ച പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും മോശം അനുഭവമുണ്ടാകുന്നതായും രാഹുൽ ഗാന്ധിക്കയച്ച കത്തിൽ പറയുന്നുണ്ട്‌.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here