ഷാരുഖ് ഖാൻ ചിത്രം ‘സീറോ’യുടെ സെറ്റിൽ തീപിടുത്തം

ഷാരുഖ് ഖാന്റെ ‘സീറോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ തീ പിടുത്തം. മുംബൈ ഫിലിം സിറ്റിയിലെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തീപ്പിടിത്തം ഉണ്ടായ സമയത്ത് ഷാരൂഖും സെറ്റിലൂണ്ടായിരുന്നതായാണ് റിപ്പോർട്ട്. അഗ്‌നിശമന സേനയുടെ അഞ്ച് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

ഷാരുഖ് കുള്ളനായി വേഷമിടുന്ന ചിത്രമാണ് സീറോ. അനുഷ്‌ക ശർമ്മ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദ് എൽ റായ് ആണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top