ശബരിമലയുടേയും പിറവം പള്ളിയുടേയും കാര്യത്തിൽ സർക്കാരിന് ഇരട്ട നീതി : ഒർത്തഡോക്‌സ് സഭ

govt takes double standard in piravom church issue alleges orthodox church

പിറവം പള്ളിത്തർക്കത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്‌സ് സഭ. പിറവം പള്ളി കേസിൽ സർക്കാർ കോടതി വിധി നടപ്പാക്കണമെന്ന് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു.
കോടതി വിധി നടപ്പാക്കത്തതിന് പിന്നിൽ നിഗൂഢ താൽപര്യമാണെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു.

ശബരിമലയിൽ വൻപൊലീസ് സന്നാഹമൊരുക്കി സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാർ, എന്തുകൊണ്ടാണ് പിറവം പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കാത്തതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top