‘ശബരിമലയിലേക്ക് ഒരുമിച്ച് പോകാം’; പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച് ദേവസ്വം മന്ത്രി

ശബരിമലയിലേക്ക് പോകാന്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുഡിഎഫിന്റെ കാപട്യമുഖമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നിയമസഭയില്‍ കണ്ടതെന്ന് മന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് ആരോപിക്കുന്നതു പോലെ യഥാര്‍ത്ഥ ഭക്തര്‍ക്ക് ശബരിമലയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് കടകംപള്ളി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
Read More: മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്.എന്‍.ഡി.പി
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് യാതൊരു അസൗകര്യങ്ങളുമില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സൗകര്യം അനുസരിച്ച് ശബരിമലയില്‍ ഒന്നിച്ച് പോകാമെന്നും കടകംപള്ളി പറഞ്ഞു. തന്നോടൊപ്പം നിലയ്ക്കലിലേക്കും പമ്പയിലേക്കും ശബരിമലയിലേക്കും പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുകയാണ്. ഈ പ്രദേശങ്ങള്‍ ഒരുമിച്ച് സന്ദര്‍ശിച്ച് ഇവിടെ തീര്‍ത്ഥാടകര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസൗകര്യം ഉണ്ടോ എന്ന് പരിശോധിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here