ഇനി മുതൽ സ്ത്രീകൾക്കും അഗസ്ത്യാർകൂടത്തിൽ ട്രക്കിങ്ങിന് പോകാം

women too can go to agasthyarkoodam for trecking

ഇനി മുതൽ സ്ത്രീകൾക്കും അഗസ്ത്യാർകൂടത്തിൽ ട്രക്കിങ്ങിന് പോകാം. ഇത് സംബന്ധിച്ച് കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവെച്ചു. ഇക്കാര്യത്തിൽ ലിംഗ വിവേചനം അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. ജസ്റ്റിസ് അനു ശിവരാമനാണ് വിലക്ക് നീക്കിയത്

ട്രെക്കിങ്ങിന് സർക്കാർ തയാറാക്കിയ മാർഗനിർദേശം അതേപടി പാലിക്കണമെന്നും ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെ അനുവദിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

നേരത്തെ വനംവകുപ്പായിരുന്നു അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവ് ഇറക്കിയത്. വർഷത്തിൽ ഒരുമാസം മാത്രമാണ് അഗസ്ത്യമല സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top