റോൾസ് റോയ്‌സ് കളിനൻ വിപണിയിൽ അവതരിപ്പിച്ചു; വില 6.95 കോടി; മറ്റു സവിശേഷതകൾ അറിയാം

റോൾസ് റോയ്‌സ് കളിനൻ വിപണിയിൽ അവതരിപ്പിച്ചു. 6.95 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. റോൾസ് റോയ്‌സ് ലക്ഷുറി എസ്യുവി സീരീസിൽ ലക്ഷുറിയുടെ അവസാന വാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന റോൾസ് റോയ്‌സ് കളിനൻ ലോകത്തെ ആദ്യത്തെ 3-ബോക്‌സ് എസ്യുവി ആണ്.
ഓഫ് റോഡ് ഡ്രൈവും ലക്ഷ്യംവെച്ചുകൊണ്ടാണ് റോൾസ് റോയ്‌സ് തങ്ങളുടെ ലക്ഷുറി എസ്യുവി സീരീസിലെ എറ്റവും പുതിയ മോഡലായ റോൾസ് റോയ്‌സ് കളിനൻ അവതരിപ്പിച്ചിരിക്കുന്നത്. ഓഫ് റോഡിന് പുറമെ, പുല്ല്, മണൽ, മഞ്ഞ് തുടങ്ങി ഏത് പ്രതലത്തിലും റോൾസ് റോയ്‌സ് കളിനൻ സുഖമായി ഓടിക്കാം.
5341 മില്ലി മീറ്റർ നീളവും 2164 മില്ലി മീറ്റരർ വീതിയുമുള്ള കളിനന്റെ വീൽബെയ്‌സ് 3295 മില്ലി മീറ്റർ നീളത്തിലാണ്. സിഗ്നേച്ചർ സൂയിസൈഡ് ഡോറും, ഡുവൽ ടൺ 22 ഇഞ്ച് അലോയ് വീലുകളും കാറിന്റെ പ്രത്യേകതകൾ ആണ്.
ലക്ഷുറിയുടെ അവസാന വാക്കെന്ന് വിശേഷിപ്പാക്കാവുന്ന റോൾസ് റോയ്‌സ് കളിനനിലെ ല്ലൊ സീറ്റിലും മസാജിങ്ങ് ഓപ്ഷൻ ഉണ്ട്. നൈറ്റ് വിഷൻ, വൈൽഡ് ലൈഫ് അലേർട്ട്, പനോരമിക്ക് വ്യൂ, ക്രൂസ് കണ്ട്രോൾ, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകൾ.
ഇതിന് പുറമെ പിറകിൽ നിന്നും തുറന്നു വരുന്ന സ്‌പെക്ടേറ്റർ സീറ്റും കാറിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. ഇവിടെ രണ്ട് കസേരയും ചെറിയ ടേബിളും ഉണ്ടാകും. വ്യൂവിങ്ങ് സ്വീറ്റ് എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്. വാഹനം അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ എത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here