നിലപാടുകളില്‍ സത്യസന്ധതയുമായി ’24’; ഡിസംബര്‍ എട്ട് മുതല്‍ സംപ്രേഷണം ആരംഭിക്കുന്നു

24 news

ഫ്‌ളവേഴ്‌സ് കുടുംബത്തിന്റെ പുതിയ വാര്‍ത്താ ചാനലായ ’24’ പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്കെത്തുന്നു. ഡിസംബര്‍ എട്ട് ശനിയാഴ്ച രാവിലെ 7 മണി മുതല്‍ വാര്‍ത്താ ചാനല്‍ സംപ്രേഷണം ആരംഭിക്കും. ‘നിലപാടുകളില്‍ സത്യസന്ധത’ എന്ന ആപ്തവാക്യവുമായാണ് ’24’ പ്രേക്ഷകരിലേക്കെത്തുന്നത്.

കേരളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ അടങ്ങുന്ന വലിയൊരു സംഘമാണ് ’24’ വാര്‍ത്താചാനലിന്റെ ജീവവായു. വ്യക്തവും ദൃഢവുമായ നിലപാടുകള്‍ക്കൊപ്പം അത്യാധുനിക സാങ്കേതിക മികവും ഒത്തുചേരുമ്പോള്‍ ’24’ വാര്‍ത്താചാനല്‍ മലയാളികള്‍ക്ക് വേറിട്ടൊരു അനുഭവമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top