ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങി; മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയുള്ള സര്‍ക്കുലര്‍ ഭേദഗതി ചെയ്യും

Pinarayi Vijayan

മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള ഉത്തരവിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്ക് മുന്‍പില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍ ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സര്‍ക്കുലറിനെക്കുറിച്ച് ചിലര്‍ ആശങ്കയറിയിച്ചിട്ടുണ്ടെന്നും നിലവിലെ മാനദണ്ഡങ്ങള്‍ പരിഗണിച്ച് ആവശ്യമായ മാറ്റങ്ങള്‍ സര്‍ക്കുലറില്‍ വരുത്തുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

Read More: മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം; സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനം

കെ.സി ജോസഫ് എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി പറയവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള സര്‍ക്കുലര്‍ വന്‍ വിവാദമായിരുന്നു. പിണറായി വിജയന്റേത് ഫാസിസ്റ്റ് നടപടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനിടയിലാണ് സര്‍ക്കുലര്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഔദ്യോഗിക പരിപാടികളിലും മറ്റും അക്രഡിറ്റേഷനോ എന്‍ട്രി പാസ്സോ ഉള്ള എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനം നല്‍കും. യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top