‘വനിതാ മതില്‍’ പൊതുവികാരം; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി

‘വനിതാ മതില്‍’ എന്ന സങ്കല്‍പ്പം സര്‍ക്കാരിന്റെ മാത്രം സൃഷ്ടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘വനിതാ മതില്‍’ എന്ന ആശയം സര്‍ക്കാരല്ല മുന്നോട്ടുവെച്ചത്. യോഗത്തില്‍ ഉയര്‍ന്നുവന്ന പൊതുവികാരമായിരുന്നു അത്. സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സാമുദായിക സംഘടനകളുടെ യോഗത്തില്‍ എല്ലാവരും ഇത്തരം ഒരു ആവശ്യം ഉന്നയിച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Read More: ‘പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണം’; വനിതാ മതിലിനെ പരിഹസിച്ച് ചെന്നിത്തല
വനിതാ മതിലിനെ ആക്ഷേപിക്കുന്ന തരത്തിലാണ് പ്രതിപക്ഷ നേതാവ് അതിനെതിരെ പ്രതികരിച്ചത്. വനിതാ മതില്‍ പൊളിക്കുമെന്ന ചെന്നിത്തലയുടെ നിലപാട് സ്ത്രീവിരുദ്ധമാണ്. പുരുഷ മേധാവിത്വ മനോഭാവമാണ് ഇത്തരം നിലപാടുകള്‍ക്ക് പിന്നില്‍. ഭരണഘടനക്കും സുപ്രീം കോടതി വിധിക്കും നിയമ വാഴ്ചയ്ക്കും എതിരാണ് പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: ‘ഉയരും വനിതാ മതില്‍’; കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന് മുഖ്യമന്ത്രി
കേരളീയ സമൂഹത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് അത്തരം മൂല്യങ്ങള്‍ ഉയര്‍ത്തിപിടിയ്ക്കുന്ന സംഘടനകളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. നവോത്ഥാന മൂല്യങ്ങളുടെ ചരിത്രമുള്ള എല്ലാവരെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. അത്തരക്കാരെ ആരെയും സര്‍ക്കാര്‍ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. ചര്‍ച്ചയ്ക്ക് വരാത്തവര്‍ ആരെങ്കിലും മോശക്കാരാണെന്ന അഭിപ്രായം സര്‍ക്കാരിനില്ല. എന്നാല്‍, ചര്‍ച്ചയ്ക്ക് വന്നവരെ ആക്ഷേപിക്കുന്ന സമീപനമാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്. അത് മോശം സമീപനമായി പോയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here