കോംഗോ പനി; അറിയേണ്ടതെല്ലാം

congo

കോംഗോ പനി അഥവാ ‘Crimean- congo haemorrhagic fever(cchf)’ ഒരു തരം വൈറൽ പനി ആണ്. പ്രധാനമായും ചെള്ളുകളിലൂടെയും മറ്റ് മൃഗങ്ങളിൽ നിന്നുമാണ് പനി പകരുന്നത്.

പെട്ടെന്നുണ്ടാവുന്ന പനി, പേശി വേദന, ശരീര വേദന, ഛർദി, ഡയേറിയ, തൊലിയിൽ ചോര പൊടിയുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

രോഗബാധിതന്റെ ശരീരസ്രവങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടാൽ മാത്രമാണ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ‘കോംഗോ പനി’ പകരുന്നത്. വൈറസ് ഉള്ളിൽ എത്തിയതിനു ശേഷം കുറഞ്ഞത് മൂന്നു ദിവസങ്ങൾക്കു ശേഷമാണ് പനിയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക.

9-10 ദിവസം നീണ്ടു നിൽക്കുന്ന കോംഗോയ്ക്ക് 30% മരണ സാധ്യതയാണുള്ളത്.

‘CCHF’ ന് ആന്റി വൈറൽ ഡ്രഗ് ആയ ‘Ribavirin’ ആണ് നൽകുക. കോംഗോ ബാധിച്ചവർക്ക് കൃത്യമായ പരിചരണവും ആവശ്യമാണ്.

പൂർണമായും സുരക്ഷിതവും കാര്യക്ഷമവുമായ വാക്‌സിനേഷനുകൾ ഒന്നും കോംഗോ വൈറസിന് പരിഹാരമായി കണ്ടെത്തിയിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top