കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കാൻ മാറ്റി

k surendran

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കാൻ മാറ്റി. അടുത്ത  വ്യാഴാഴ്ച ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. പ്രസ്തുത വിഷയത്തില്‍ കോടതി സർക്കാരിന്റെ വിശദീകരണം തേടി.

17ദിവസങ്ങള്‍ക്ക് മുമ്പാണ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. പൂജപ്പുര ജയിലിലാണ് ഇപ്പോള്‍ കെ സുരേന്ദ്രന്‍. എസ് പി ഹരിശങ്കർ വൈരാഗ്യം തീർത്തതെന്ന് ജാമ്യാപേക്ഷയിലെ ആരോപണം,ഹരിശങ്കറിന്റെ അച്ഛൻ ദേവസ്വം ബോർഡ് അംഗം ശങ്കരദാസ് പതിനെട്ടാം പടിയിൽ ആചാരലംഘനം നടത്തിയെന്ന് കാണിച്ച് താൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു, ഇക്കാരണം കൊണ്ടാണ് ഹരിശങ്കറിന്റെ നേതൃത്വത്തിൽ പൊലീസ് തന്നെ അറസ്റ്റ് ചെയ്തതെന്ന് സുരേന്ദ്രൻ ജാമ്യാപേക്ഷയില്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top