മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; സുരേന്ദ്രനെതിരെ എം.എല്‍.എ അബ്ദുള്‍ റസാഖിന്റെ മകന് കക്ഷി ചേരും

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ കേസില്‍ എം.എല്‍.എല്‍ പി.ബി അബ്ദുള്‍ റസാഖിന്റെ മകന് കക്ഷി ചേരും. ഇരുപക്ഷവും കേസ് ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. അബ്ദുള്‍ റസാഖിന്റെ മരണം ഒഫീഷ്യല്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അബ്ദുള്‍ റസാഖിനു വേണ്ടി കേസില്‍ അദ്ദേഹത്തിന്റെ മകന് കക്ഷി ചേരാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി ആയതിനാല്‍, സ്വയം പിന്‍വലിച്ചു പോകാന്‍ കഴിയില്ലെന്നാണ് സുരേന്ദ്രനു ലഭിച്ച നിയമോപദേശം.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!