സംവൃത സുനിൽ അഭിനയലോകത്തേക്ക് തിരികെയെത്തുന്നു

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം സംവൃത സുനിൽ അഭിനയലോകത്തേക്ക് തിരിച്ചെത്തുന്നു. സംവൃത തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബിഗ് സ്‌ക്രീനിലേക്ക് തിരികെ എത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും, ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ അറിയിക്കാമെന്നും സംവൃത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

രസികൻ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടം അരങ്ങേറ്റം. പിന്നീട് തിരക്കഥ, ഇവർ വിവാഹിതരായാൽ, നീലത്താമര, കോക്ക്‌ടെയിൽ, മാണിക്യക്കല്ല്, ഡയമണ്ട് നെക്ക്‌ലെസ്, അയാളും ഞാനും തമ്മിൽ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

വിവാഹശേഷം ഭർത്താവ് അഖിൽരാജിനൊപ്പം യു എസിലായിരുന്ന സംവൃത ഏതാനും വർഷങ്ങളായി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top