ക്രിസ്ത്യൻ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറും

Agusta Westland scam Dubai passes order to extradite Christian Michel

ക്രിസ്ത്യൻ മിഷേലിനെ ദുബൈ ഈ ആഴ്ച്ച ഇന്ത്യക്കു കൈമാറും. അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരനാണ് ക്രിസ്ത്യൻ മിഷേൽ.

ക്രിസ്ത്യൻ മിഷേലിനെ കൊണ്ടുവരാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ ദുബൈയിൽ എത്തി. ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാന്റിൽ നിന്ന് ഹെലികോപ്റ്ററുകൾ വാങ്ങിയതിൽ വൻ അഴിമതി നടന്നു എന്നതാണു കേസ്.

എകെ ആൻറണി പ്രതിരോധമന്ത്രി ആയിരുന്നപ്പോഴാണ് അഗസ്റ്റ വെസ്റ്റ്‌ലാന്റ് വിവാദം ഉയർന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top