കോളിസ്റ്റിൻ ആന്റിബയോട്ടിക് രാജ്യത്ത് നിരോധിച്ചേക്കും

കോളിസ്റ്റിൻ ആന്റിബയോട്ടിക് രാജ്യത്ത് നിരോധിച്ചേക്കും. ബ്രോയിലർ ചിക്കൻ അതിവേഗത്തിൽ വളരുന്നതിനാണ് ഈ ആന്റിബയോട്ടിക് ഉപയോഗിച്ചുവരുന്നത്.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്യൂറോ ഓഫ് ഇൻവെസ്റ്റഗേറ്റീവ് ജേണലിസം ഇവിടെ നടത്തിയ പരിശോധനയിൽ കോഴി ഇറച്ചിയിൽ അതിശക്തമായ ാന്റിബയോട്ടിക് സാനിധ്യം കണ്ടെത്തിയിരുന്നു. മിനിസ്ട്രി ഓഫ് അഗ്രിക്കൾച്ചർ ആന്റ് ഫാമേഴ്‌സ് വെൽഫെയർ, മിനിസ്ട്രി ഓഫ് ഹെൽത്ത് ആന്റ് ഫാമിലി വെൽഫെയർ,മൃഗസംരക്ഷണ വകുപ്പ്, ഡയറി ആന്റി ഫിഷറീസ്, ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ് അതോറിറ്റി ഓഫ് ഇന്ത്യ, ഡ്രഗ് കൺട്രോളർ തുടങ്ങിയ വകുപ്പുകൾ ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തി കോളിസ്റ്റിൻ ആന്റിബയോട്ടിക് ഉപയോഗിക്കരുതെന്ന് നേരത്തെ ശുപാർശ ചെയ്തിരുന്നു.
Read More : ഇന്ത്യയിലെ ഇറച്ചിക്കോഴികളിൽ കുത്തിവെക്കുന്നത് ലോകത്തെ ഏറ്റവും വീര്യംകൂടിയ ആന്റിബയോട്ടികൾ
പല വിദേശ രാജ്യങ്ങളിലും നിരോധിച്ചതാണ് ഈ ആന്റിബയോട്ടിക്. ഈ മരുന്ന് കുത്തിവെച്ച കോഴിയിറച്ചി കഴിക്കുന്നത് മനുഷ്യരിലും ആന്റിബയോട്ടികിന് പ്രതിരോധം സൃഷ്ടിക്കുകയാണെന്നും അതുകൊണ്ട് ചികിത്സകൾ ഫലിക്കാതെ വരികയാണെന്നും വർഷങ്ങളായി ആരോഗ്യമേഖലയിൽ നിന്ന് പരാതിയുണ്ടായിരുന്നു.
നവംബർ 29 ന് ചേർന്ന അഡൈ്വസറി ബോഡി യോഗം മൃഗങ്ങളിലും പക്ഷികളിലും ഈ ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ നിരോധ തീരുമാനം സർക്കാർ ുടനെ നടപ്പാക്കിയേക്കുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here