സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ആദായ നികുതി റിട്ടേൺസ് പുനഃപരിശോധിക്കാൻ അനുമതി

sc allows to re examine ITR of sonia gandhi and rahul gandhi

സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ആദായ നികുതി റിട്ടേൺസ്‌ പുനഃപരിശോധിക്കാൻ സുപ്രീം കോടതിയുടെ അനുമതി. അതേസമയം പുനഃപരിശോധനയുടെ അടിസ്ഥാനത്തിൽ തുടർ നടപടിക്കുള്ള ഉത്തരവിറക്കാൻ പാടില്ലെന്ന് ആദായനികുതി വകുപ്പിനോട് കോടതി ഉത്തരവിട്ടു. വിഷയത്തിൽ സ്വീകരിക്കേണ്ട നടപടി കോടതിയുടെ അന്തിമ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കുമെന്നും കോടതി വ്യക്തമാക്കി.

സോണിയയുടെയും രാഹുലിന്റെയും 2011-12 വർഷത്തെ നികുതി റിട്ടേൺ സിൽ ക്രമക്കേട് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നൽകിയ പരാതിയിലാണ് ആദായ നികുതി വകുപ്പ് പരിശോധന ആരംഭിച്ചത്. ഇതിനെതിരെ നൽകിയ ഹരജി ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് സോണിയയും രാഹുലും സുപ്രീം കോടതിയെ സമീപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top