അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കേസ്; ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയിൽ എത്തിച്ചു

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് അഴിമതിക്കേസിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ദുബൈയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചു. രാത്രി 11 മണിയോടെയാണ് ഇന്ത്യൻ അന്വേഷണസംഘം മിഷേലുമായി ഡൽഹിയിൽ വിമാനമിറങ്ങിയത്. വിമാനത്താവളത്തിൽ വൈദ്യപരിശോധയ്ക്ക് ശേഷം മിഷേലിനെ സിബിഐ ആസ്ഥാനത്തേക്ക് കൊണ്ട് പോയി. ഇന്നലെ രാത്രിയോടെ തന്നെ മിഷേലിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് തുടങ്ങിയതായാണ് വിവരം. അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയ ശേഷം ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതിയാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്. കേസില്‍ മുന്‍ വ്യോമസേന തലവന്‍ എസ്.പി ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ പ്രതികള്‍ ആണ്. വിവിഐപി ആവശ്യങ്ങള്‍ക്കുവേണ്ടി 3600 കോടി രൂപ (56 കോടി യൂറോ) മുടക്കില്‍ 12 അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടുള്ള കേസാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top