ധോണിയെ ഡാൻസ് പഠിപ്പിച്ച് മകൾ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ക്രിക്കറ്റ്താരങ്ങൾക്കൊപ്പം തന്നെ അവരുടെ മക്കളും പലപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. ഇത്തരം ‘മക്കൾതാരങ്ങൾ’ക്കിടയിൽ മുന്നിൽതന്നെയാണ് ധോണിയുടെ മകൾ സിവയുടെ സ്ഥാനം. ധോണിയെപ്പോലെതന്നെ കുഞ്ഞുസിവയ്ക്കുമുണ്ട് ആരാധകർ ഏറെ.

ആരാധകരുടെ പ്രീയപ്പെട്ട സിവ പണ്ടുമുതൽക്കെ സാമൂഹ്യമാധ്യമങ്ങളിലും നിറസാന്നിധ്യമാണ്. തമിഴ് പറഞ്ഞും മലയാളത്തിൽ  പാട്ടുപാടിയുമെല്ലാം പലപ്പോഴും ഈ കുട്ടിത്താരം ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ സാമൂഹ്യമധ്യമങ്ങളിൽ വീണ്ടും താരമായിരിക്കുകയാണ് സിവ. പാട്ടും തമിഴുമൊന്നുമല്ല നല്ല തകർപ്പൻ ഡാൻസാണ് ഇത്തവണ സിവ കാഴ്ചവെച്ചിരിക്കുന്നത്.

Read more: ’96’ ലെ പ്രേക്ഷകർ കാണാത്ത മറ്റൊരു രംഗംകൂടി; വീഡിയോ കാണാം

സിവയ്ക്കൊപ്പം ധോണിയുമുണ്ട്. ക്രിക്കറ്റ് മാത്രമല്ല നല്ല കിടിലൻ ഡാൻസും തനിക്കുവഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ധോണി. സിവയാണ് ഡാൻസിന്റെ കൊറിയോഗ്രാഫർ. സിവ പഠിപ്പിക്കുന്ന ഓരോ സ്റ്റെപ്പുകളും അനുസരണയുള്ള കുട്ടിയെപ്പോലെ ധോണി ആവർത്തിക്കുന്നുണ്ട്. ധോണി തന്നെയാണ് മകൾ ഡാൻസ് പഠിപ്പിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്. ആരാധകർ നിറഞ്ഞുകൈയടിക്കുന്നുണ്ട് അച്ഛന്റെയും മകളുടെയും ഈ ക്യൂട്ട് പെർഫോമെൻസിന്.

 

View this post on Instagram

 

Even better when we are dancing @zivasinghdhoni006

A post shared by M S Dhoni (@mahi7781) on

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top