സോഷ്യൽ മീഡിയയിൽ വൈറലായി ലാലിന്റെ മകൾ മോണിക്കയുടെ ബേബി ഷവർ ചിത്രങ്ങൾ

monica baby shower pics lal daughter

സംവിധായകനും നടനുമായ ലാലിന്റെ മകൾ മോണിക്കയുടെ ബേബി ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വൈറ്റ് ആൻഡ് ബ്ലൂ തീമിൽ ഒരുക്കിയ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തിരിക്കുന്നത്.

ലാലിന്റെ മകനും, സംവിധായകനും മോണിക്കയുടെ സഹോദരനുമായ ജീൻ പോൾ ലാൽ, ബന്ധുവായ ബാലു വർഗീസ് എന്നിവരും ബോബി ഷവറിന് എത്തിയിരുന്നു.

ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്. അലനാണ് മോണിക്കയുടെ ഭർത്താവ്. മോണിക്കുയുടെ വിവാഹ ചിത്രങ്ങളും, വിവാഹ നിശ്ചയ ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.  ഭാവന, ആസിഫ് അലി, സുരേഷ് കൃഷ്ണ, ആശാ ശരത്, സിബി മലയിൽ, ഹരിശ്രീ അശോകൻ തുടങ്ങിയവർ നിശ്ചയ ചടങ്ങിൽ പങ്കെടുത്തു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്.

നീല തീം ആയതുകൊണ്ട് തന്നെ ഇരുവരും പ്രതീക്ഷിക്കുന്ന ആൺ കുഞ്ഞിനെയാണോ എന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ ചോദ്യം ഉയർന്നിട്ടുണ്ട്. കുടുംബാംഗങ്ങൾ വെള്ള വസ്ത്രമാണ് അണിഞ്ഞിരിക്കുന്നതെങ്കിലും മോണിക്കയും ഭർത്താവ് അലനും നീല വസ്ത്രമാണ് അണിഞ്ഞത്. മാത്രമല്ല മറ്റ് അലങ്കാരങ്ങളിലും നീല നിറത്തിന് പ്രാധാന്യം നൽകിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top