എംഎം ലോറന്‍സിന്റെ കൊച്ചു മകന്‍ വീണ്ടും ബിജെപി സമരപന്തലില്‍

milan

ബി.ജെ.പി യുടെ നിരാഹാര സമരത്തിനു അഭിമാദ്യമർപ്പിച്ചു എം.എം.ലോറൻസിന്റെ ചെറുമകൻ മിലൻ സമരപ്പന്തലിൽ . ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ബിജെപി സമരപന്തലിലാണ് ലോറന്‍സിന്റെ കൊച്ചുമകന്‍ എത്തിയത്. ശബരിമലയിലെ നിയന്ത്രണങ്ങൾ പൂർണമായി നീക്കുക, കെ.സുരേന്ദ്രനെതിരായ കള്ളക്കേസുകൾ പിൻവലിക്കുക, ഭക്തർക്കു സൗകര്യങ്ങളൊരുക്കുക, സമരം ചെയ്തവർക്കെതിരെ കള്ളക്കേസുകൾ ചുമത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കഴിഞ്ഞ ദിവസം സമരം ആരംഭിച്ചത്.

Read More: എംഎം ലോറൻസിന്റെ ചെറുമകൻ ബിജെപി സമര പന്തലില്‍

മുമ്പും ബിജെപിയുടെ സമരപന്തലില്‍ മിലന്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലായിരുന്നു അത്. ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻ പിള്ള ഡിജിപി ഓഫീസിന് മുൻപിൽ നടത്തുന്ന ഏകദിന ഉപവാസ സമര പന്തലിലാണ് മിലന്‍ ആദ്യം എത്തിയത്. സമരത്തില്‍ കൊച്ചുമോന്‍ മിലന്‍ ഇമ്മാനുവല്‍ പോയത് തെറ്റായി പോയെന്ന് സിപിഎം നേതാവ് എംഎം ലോറന്‍സ് അന്ന് പ്രതികരിച്ചിരുന്നു. കൊച്ചുമകനും, മകനെ പറഞ്ഞയച്ച മാതാപിതാക്കളും ചെയ്തത് തെറ്റായിപ്പോയി. കൊച്ചുമകനെന്നല്ല ബിജെപിയോട് ആര് കൂട്ടുകൂടിയാലും അത് തെറ്റാണ് എന്നായിരുന്നു ലോറന്‍സിന്റെ അന്നത്തെ പ്രതികരണം.

Read More: എം എം ലോ കൊച്ചുമകന്‍ ബിജെപി സമര പന്തലില്‍ പോയത് തെറ്റെന്ന് എംഎം ലോറന്‍സ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top