രഹനാ ഫാത്തിമയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

rahna fathima

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് പരിഗണിക്കുന്നത്. നിലവില്‍ കൊട്ടാരക്കര സബ് ജയിലിലാണ് ഇവരുള്ളത്. പോലീസിന്റെ കസ്റ്റഡി അപേക്ഷയിലെ റിവ്യൂ പെറ്റീഷന്‍ പരിഗണിക്കുന്നതും ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി രഹ്നയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് കഴിഞ്ഞദിവസം അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ചോദ്യം ചെയ്യുന്നതിന് പോലീസിന് രണ്ടുമണിക്കൂര്‍ അനുവദിക്കാമെന്നായിരുന്നു അന്ന് കോടതി നിലപാട് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഈ സമയം മതിയാവില്ലെന്ന് കാണിച്ചാണ് പോലീസ് വീണ്ടും റിവ്യൂ പെറ്റീഷന്‍ നല്‍കിയിരിക്കുന്നത്. പോലീസിന്റെ ഈ ആവശ്യം പരിഗണിക്കുന്നതിനാണ് ബുധനാഴ്ചത്തേക്കു മാറ്റിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top