രാജസ്ഥാനിലും തെലങ്കാനയിലും പരസ്യ പ്രചരണം അവസാനിച്ചു

രാജസ്ഥാന്‍, തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു. ദേശീയ നേതാക്കളെല്ലാം അവസാന ദിവസം പ്രചാരണത്തിനിറങ്ങി. രാജസ്ഥാനില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസും, കോണ്‍ഗ്രസ് നയിക്കുന്ന മഹാ സഖ്യവും വലിയ വിജയ പ്രതീക്ഷയിലാണ് പരസ്യ പ്രചരണം അവസാനിപ്പിച്ചത്.
Read More: കോൺഗ്രസ് പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തുന്നു
രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും, തെലങ്കാനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും പ്രചരണ പരിപാടികളില്‍ പങ്കെടുത്തു. പരസ്യ പ്രചരണത്തിന്റെ അവസാന ദിവസം തങ്ങള്‍ക്കനുകൂലമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രയത്‌നിക്കുകയായിരുന്നു. നാളെ നിശബ്ദ പ്രചാരണം നടക്കും. രാജസ്ഥാനിലെ 220 സീറ്റുകളിലേക്കും തെലങ്കാനയിലെ 119 സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് മറ്റന്നാളാണ്.
Read More: ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യത്തെ ചൊല്ലി മോദി – രാഹുല്‍ വാക്‌പോര്
ആദ്യ സര്‍വ്വേ ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു രാജസ്ഥാനില്‍. എന്നാല്‍, പ്രചരണത്തിന്റെ അവസാന ദിനമായപ്പോഴേക്കും ശക്തമായ പോരാട്ടം കാഴ്ച വെക്കാന്‍ ബി.ജെ.പിക്കായി എന്നാണ് വിലയിരുത്തല്‍.
Read More: നിയമസഭാ തെരഞ്ഞെടുപ്പുകള്‍; ബിജെപിക്ക് കനത്ത തിരിച്ചടി പ്രവചിച്ച് സീ വോട്ടര്‍ സര്‍വേ
കാര്‍ഷിക പ്രതിസന്ധി, തൊഴിലില്ലായ്മ, നോട്ട് നിരോധനം, റാഫേല്‍ അഴിമതി തുടങ്ങി വിവിധ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. ആഗസ്താ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ന്നു വന്നത് കോണ്‍ഗ്രസിനും തിരിച്ചടിയാകുമെന്നു വിലയിരുത്തപ്പെടുന്നു.
കാവല്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും തെലങ്കാന രാഷ്ട്ര സമിതിയുമാണ് തെലങ്കാന സംസ്ഥാന രൂപീകരണത്തിനു പിന്നിലെന്ന പ്രചാരണത്തെ മറികടക്കാന്‍ സോണിയ ഗാന്ധിയെ രംഗത്തിറക്കുന്നതിലൂടെ കഴിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. ചന്ദ്ര ശേഖര റാവുവിന്റെ ടി.ആര്‍.എസിനെതിരെ കോണ്‍ഗ്രസും ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാര്‍ട്ടിയും സി പി ഐ യും ചേര്‍ന്ന മഹാ സഖ്യം ശക്തമായ പോരാട്ടമാണ് തെലങ്കാനയില്‍ നടത്തുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ 11 ന് പുറത്തുവരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here